ആലപ്പുഴ: സംസ്ഥാനത്ത് കൊവിഡ് ബാധിതനായ ഒരാള്‍ കൂടി മരിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കായംകുളം എന്‍ടിപിസി ജീവനക്കാരനായ ഹരിപ്പാട് കാര്‍ത്തികപള്ളി മഹാദേവികാട് സ്വദേശി ബിജുകുമാര്‍ ആണ് മരിച്ചത്. 50 വയസായിരുന്നു. മഞ്ഞപ്പിത്തവും ടിബിയും പിടിപെട്ട് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മെഡിക്കല്‍ കോളേജില്‍ നിന്നുമാണ് രോഗം പിടിപെട്ടത്