ദില്ലി: വൺപ്ലസ് 11 5ജി ഇന്ന് നടക്കുന്ന വൺപ്ലസ് ക്ലൗഡ് 11 ഇവന്റിൽ അവതരിപ്പിക്കും. നിലവിലെ അപ്‌ഡേറ്റിൽ, ഹാൻഡ്‌സെറ്റിന്‍റെ കളർ ഓപ്ഷനുകളും റാമും സ്റ്റോറേജ് കോൺഫിഗറേഷനുകളും സംബന്ധിച്ച വിവരങ്ങളെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. വൺപ്ലസ് 11 5ജി ഇന്ത്യയിൽ രണ്ട് റാം, സ്റ്റോറേജ് ഓപ്ഷനുകളിൽ 16ജിബി വരെ ഓൺബോർഡ് മെമ്മറിയും 256ജിബി വരെ സ്റ്റോറേജും ലഭ്യമാകുമെന്ന് സൂചനയുണ്ട്.
എറ്റേണൽ ഗ്രീൻ, ടൈറ്റൻ ബ്ലാക്ക് ഷേഡുകളിൽ ഇത് വരുമെന്നും പ്രതീക്ഷിക്കുന്നു. സ്‌നാപ്ഡ്രാഗൺ 8 ജെന്‍ 2 SoC നൽകുന്ന വൺപ്ലസ് 11 5ജി അടുത്തിടെയാണ് ചൈനയിൽ അവതരിപ്പിച്ചത്. 2കെ റെസല്യൂഷനോടുകൂടിയ 120Hz LTPO 3.0 അമോൾഡ് സ്ക്രീനും 100W SuperVOOC ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും ഇതിലുണ്ട്. വൺപ്ലസ് 11 5ജിയുടെ ലിസ്റ്റിംഗിന്റെ സ്‌ക്രീൻഷോട്ട് വൺപ്ലസ് ഇന്ത്യ വെബ്‌സൈറ്റിൽ ഉണ്ട്. സ്‌ക്രീൻഷോട്ടുകൾ അനുസരിച്ച്, ഫോൺ ഇന്ത്യയിലെ ഉപയോക്താക്കൾക്ക് 8 ജിബി റാം + 128 ജിബി സ്റ്റോറേജിലും 16 ജിബി റാം + 256 ജിബി സ്റ്റോറേജ് ഓപ്ഷനുകളിലും വാഗ്ദാനം ചെയ്യുന്നുണ്ട്.
ഇന്ന് നടക്കുന്ന ഈവന്റില്‍ വൺപ്ലസ് 11ആർ 5ജി, വൺപ്ലസ് പാഡ്, വൺപ്ലസ് ബഡ്‌സ് പ്രോ 2, വൺപ്ലസ് പാഡ്, വൺപ്ലസ് ടിവി 65 ക്യു2 പ്രോ എന്നിവയുടെ ലോഞ്ചും നടക്കും. വൺപ്ലസ് 11 5ജിയുടെ ചൈനീസ് വേരിയന്റ് ആൻഡ്രോയിഡ് 13-ൽ കളർഒഎസ് 13.0-ൽ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ 6.7-ഇഞ്ച് QHD+ (1,440×3,216 പിക്സലുകൾ) സാംസങ് LTPO 3.0 അമോൾഡ് ഡിസ്‌പ്ലേയും 120Hz വരെ അഡാപ്റ്റീവ് റിഫ്രഷിങ്നിരക്കും ഉണ്ട്.
16ജിബി വരെയുള്ള എല്‍പിഡിഡിആര്‍ 5x റാമും അഡ്രിനോ 740 ജിപിയുവും സഹിതം സ്‌നാപ്ഡ്രാഗൺ 8 ജെന്‍ 2 എസ്ഒസി ആണ് ഇത് നൽകുന്നത്. 50-മെഗാപിക്സൽ സോണി ഐഎഎക്സ് 890 പ്രൈമറി സെൻസർ, 16-മെഗാപിക്സൽ സെൽഫി സെൻസർ, 512ജിബി വരെയുള്ള UFS4.0 സ്റ്റോറേജ് എന്നിവയുള്ള ഹാസൽബ്ലാഡ്-ബ്രാൻഡഡ് ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഫോണിന്റെ മറ്റ് പ്രധാന സവിശേഷത. 5,000എംഎഎച്ച് ഡ്യുവൽ സെൽ ബാറ്ററിയാണ് ഇതിന് സപ്പോർട്ട് നൽകുന്നത്.