ഇന്ത്യയില്‍ അവതരിപ്പിച്ച് വന്‍ വിജയത്തിനു ശേഷം വണ്‍പ്ലസ് 6 പുതിയ ക്യാഷ്ബാക്ക് ഓഫറുകളും എക്‌സ്‌ചേഞ്ച് ഓഫറുകളും പ്രഖ്യാപിച്ചു. ഐസിഐസിഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് ഇഎംഐ വഴി വണ്‍പ്ലസ് 6 ഫോണ്‍ വാങ്ങുമ്പോള്‍ 1500 രൂപ ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കും.
ആഗസ്റ്റ് 3 വരെ ആമസോണ്‍ ഇന്ത്യയില്‍ എക്‌സ്‌ചേഞ്ച് ഓഫറുകളും വണ്‍പ്ലസ് പ്രഖ്യാപിച്ചിട്ടുണ്ട്. പഴയ വണ്‍പ്ലസ് 6 ഫോണ്‍ എക്‌സ്‌ചേഞ്ച് ചെയ്യുമ്പോഴും 1500 രൂപ ലഭിക്കും.
കമ്പനി ഇ സ്റ്റോറുകളിലും ആമസോണ്‍ ഇന്ത്യയിലുമാണ് വണ്‍പ്ലസ് 6 ലഭ്യമാകുക. 6ജിബി റാം 64 ജിബി സ്റ്റോറേജിന് 34,999 രൂപയും 8 ജിബി റാം 128 ജിബി സ്റ്റോറേജിന് 39,999 രൂപയുമാണ് വില.