വണ്‍പ്ലസ് 6 ഇന്നു മുതല്‍ ആമസോണില്‍ ; വില 34999 രൂപ മുതല്‍

oneplus-6

റെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ വണ്‍പ്ലസ് 6 ഇന്ത്യന്‍ വിപണിയിലെത്തിയിരിക്കുകയാണ്. മെയ് 21നും 22നുമിടയില്‍ ആമസോണ്‍ വഴി വണ്‍പ്ലസ് 6 വാങ്ങാം. ആമസോണ്‍ പേ ബാലന്‍സ് ആയി 1000 രൂപയുടെ മറ്റൊരു ഓഫര്‍ കൂടെ വണ്‍പ്ലസിന്റെ ഭാഗത്തു നിന്നും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. മൊത്തം 2000 രൂപയുടെ ആനുകൂല്യങ്ങള്‍.

മിറര്‍ ബ്‌ളാക്ക്, മിഡ്‌നെറ്റ് ബ്ലാക്ക് എന്നീ നിറങ്ങളില്‍ ഉള്ള മോഡലുകളാണ് ആദ്യം ലഭ്യമാകുക. സ്‌പെഷ്യല്‍ എഡിഷനായ സില്‍വര്‍ വെള്ള നിറത്തിലുള്ള മോഡല്‍ ലഭിക്കണമെങ്കില്‍ മൂന്ന് ആഴ്ച കൂടെ കാത്തിരിക്കേണ്ടി വരും. വിലയെ കുറിച്ച് പറയുമ്പോള്‍ ഇന്ത്യയില്‍ 6ജിബി റാം ഉള്ള 64ജിബി മോഡലിന് 34999 രൂപയാണ് വരുന്നത്.

വണ്‍പ്ലസ് 6ന് 6.28 ഇഞ്ചിന്റെ അമലോഡ് ഡിസ്‌പ്ലേയാണ് നല്‍കിയിരിക്കുന്നത്. 2280×1080 ന്റെ പിക്‌സല്‍ റെസലൂഷന്‍ ഈ മോഡലുകള്‍ കാഴ്ചവെക്കുന്നുണ്ട്. എന്നാല്‍ ഫോണിന്റെ ഡിസ്‌പ്ലേ റേഷിയോ 19:9 ലാണ് എന്നാണ് സൂചന. AIDA64 ഹാര്‍ഡ്‌വെയറാണ് ഫോണില്‍.

സ്‌നാപ്പ്ഡ്രാഗന്റെ 845 പ്രോസസറിലാണ് ഫോണിന്റെ പ്രവത്തനം എന്നാണ് സൂചനകള്‍. ആന്‍ഡ്രോയിഡിന്റെ 8.1 ഓറിയോയിലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവര്‍ത്തിക്കുന്നത്. 20MP,16MPഡ്യൂവല്‍ പിന്‍ ക്യാമറകളാണ് ഈ മോഡലുകള്‍ക്ക് നല്‍കിയിരിക്കുന്നത്. 20MPയാണ് മുന്‍ ക്യാമറ. 3450 mAh ബാറ്ററിയാണ് ഫോണിന് നല്‍കുന്നത്.

Top