വണ്‍പ്ലസിന്റെ 5T മോഡലിന് ശേഷം പുതിയ അപ്‌ഡേറ്റായ വണ്‍പ്ലസ് 6 വരുന്നു

oneplus-6

ചൈനീസ് നിര്‍മ്മാതാക്കളുടെ വണ്‍പ്ലസിന്റെ 5T മോഡലിന് ശേഷം അടുത്ത അപ്‌ഡേറ്റായ വണ്‍പ്ലസ് 6 അവതരിപ്പിക്കാനൊരുങ്ങുന്നു. ഈ വര്‍ഷം ജൂണിനു മുന്‍പ് ഫോണ്‍ മാര്‍ക്കറ്റിലെത്തുമെന്ന് കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ പറഞ്ഞു.

വണ്‍പ്ലസ് 6ന് ബെസല്‍ലെസ് സ്‌ക്രീനായിരിക്കും. ഈ ഫോണിന്റെ പ്രധാന ഫീച്ചര്‍ ലംബമായി പിടിപ്പിച്ച ഇരട്ട ക്യാമറകളാണ്. ഈ മോഡലിന് 6 GB റാമും 64 GB സ്റ്റോറേജും ഉണ്ടായിരിക്കും. ആന്‍ഡ്രോയിഡ് 8.1 ഒറിയോ, ഒഎസ് 5.1 ആയിരിക്കും ഓപ്പറേറ്റിങ് സിസ്റ്റം എന്നാണ് പറയുന്നത്. ഐഫോണ്‍ Xനെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള നോച്ച് (notch) ഉണ്ടായിരിക്കുമെന്നും പറയുന്നു. നിര്‍മ്മാണത്തിലിരിക്കുന്ന ഈ ഫോണിന്റെ മോഡല്‍ നമ്പര്‍ P7819 എന്നാണ് പറയുന്നത്.

Top