ഒക്ടോബര്‍ 17ന് ആണ് വണ്‍പ്ലസ് 6T അവതരിപ്പിക്കുന്നത്. എന്നാല്‍ ഫോണില്‍ വയര്‍ലെസ് ചാര്‍ജിങ് സംവിധാനം ഉണ്ടാകില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വണ്‍പ്ലസ് 6T എത്തുന്നത് കൂടുതല്‍ മെച്ചപ്പെട്ട ബാറ്ററിയോടെ ആയിരിക്കും എന്നത് ഏകദേശം ഉറപ്പായിട്ടുണ്ട്.
3.5mm ഓഡിയോ ജാക്ക് പുതുതായി എത്താന്‍ പോകുന്ന വണ്‍പ്ലസ് 6Tയില്‍ ഇനി ഉണ്ടാവില്ല എന്നതാണ് മറ്റൊരു കാര്യം. കമ്പനി തരുന്നതോ അല്ലെങ്കില്‍ പുറത്തുനിന്ന് വാങ്ങിയതോ ആയ യുഎസ്ബി സി ടൈപ്പ് പോര്‍ട്ടില്‍ നിന്ന് ഓഡിയോ ജാക്ക് കണക്റ്റ് ചെയ്യാന്‍ പറ്റുന്ന ഒരു കണ്ടക്ടര്‍ വാങ്ങി അതുവഴി ബന്ധിപ്പിക്കാം. ഈയടുത്ത് വണ്‍പ്ലസ് പുറത്തിറക്കിയ ബുള്ളറ്റ്‌സ് ഇയര്‍ഫോണുകളും ഉപയോഗിക്കാം. അതുകൂടാതെ ബ്ലൂടൂത്ത് വഴിയും ബന്ധിപ്പിക്കാം.
വണ്‍പ്ലസ് 6Tയില്‍ ഒന്നുകൂടെ മികച്ച സവിശേഷതകളാണ് ഡിസ്‌പ്ലേയില്‍ നമുക്ക് പ്രതീക്ഷിക്കാവുന്നത്. നോച്ച് ഒന്നുകൂടെ ചെറുതാവും. ഒരുപക്ഷെ വാട്ടര്‍ ഡ്രോപ്പ് നോച്ച് ഡിസ്‌പ്ലേ ആയിരിക്കും ഫോണിന് ഉണ്ടാകുക എന്നും പ്രതീക്ഷിക്കാം. അതിനാല്‍ തന്നെ ഒന്നുകൂടെ മെച്ചപ്പെട്ട ഡിസ്‌പ്ലേ അനുഭവം നമുക്ക് ലഭ്യമാകുകയും ചെയ്യും.