വണ്‍പ്ലസ് 6T ഇന്ത്യയില്‍ അവതരിപ്പിച്ചു; നവംബര്‍ 1 മുതല്‍ ഫോണ്‍ വില്‍പ്പന ആരംഭിക്കും

ണ്‍പ്ലസ് 6T ഇന്ത്യയില്‍ അവതരിപ്പിച്ചു. 6 ജിബി റാം 128 ജിബി സ്‌റ്റോറേജ് വാരിയന്റിന് 37,999 രൂപയാണ് വില വരുന്നത്. ഫിംഗര്‍പ്രിന്റ് സെന്‍സറും സ്‌ക്രീന്‍ അണ്‍ലോക്ക് ഫീച്ചറും ഫോണിന്റെ സവിശേഷതകളാണ്. നവംബര്‍ 1 മുതല്‍ ആമസോണ്‍ ഇന്ത്യയില്‍ ഫോണ്‍ വില്‍പ്പന ആരംഭിക്കും. 8 ജിബി റാം 128 ജിബി സ്റ്റോറേജിന് 41,999 രൂപയും 8 ജിബി റാം 256 ജിബി സ്റ്റോറേജിന് 45,999 രൂപയുമാണ് വില വരുന്നത്. മിഡ്‌നൈറ്റ് ബ്ലാക്ക്, മിറര്‍ ബ്ലാക്ക് കളര്‍ ഓപ്ഷനുകളിലാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്.

19:5:9 ആസ്‌പെക്ട് റേഷ്യോ, 2340×1080 റെസൊല്യൂഷനില്‍ 6.41 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിന് ഉള്ളത്. നോച്ച് ഡിസൈനും ഫോണിലുണ്ട്. 16 എംപി, 20 എംപി ഡ്യുവല്‍ റിയര്‍ ക്യാമറകളും 16 എംപി സെല്‍ഫി ക്യാമറയുമാണ് ഉള്ളത്. 3,700 എംഎഎച്ചാണ് ബാറ്ററി. ആന്‍ഡ്രോയിഡ് 9.0 പൈയിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.

Top