ഹോങ്കോങ്ങ്: ലോകം 5ജി യുഗത്തിലേക്ക് കടക്കുകയാണ്. അടുത്ത വര്‍ഷം തന്നെ 5ജി ഫോണുകളുമായി മൊബൈല്‍ നിര്‍മ്മാതാക്കള്‍ രംഗത്ത് എത്തും എന്ന് ഉറപ്പാണ്. 2019ല്‍ 5ജി ഫോണ്‍ പുറത്ത് എത്തിക്കും എന്ന് പ്രഖ്യാപിച്ച ബ്രാന്റാണ് വണ്‍പ്ലസ്. അതിനായുള്ള കഠിന മായ പരിശ്രമത്തിലാണഅ അവര്‍ ഇപ്പോള്‍. എന്നാല്‍ ഇപ്പോള്‍ വണ്‍പ്ലസിന്റെ 5 ജി ഫോണിന്റെ ചിത്രം ചോര്‍ന്നിരിക്കുന്നു എന്ന വാര്‍ത്തയാണ് ടെക് ലോകത്തെ ഞെട്ടിക്കുന്നത്.
വണ്‍പ്ലസിന്റെ ഒരു ഉന്നതമീറ്റില്‍ വണ്‍പ്ലസ് 5ജി ഫോണിനെ പരിചയപ്പെടുത്തുന്ന ഫോട്ടോയാണ് ചോര്‍ന്നിരിക്കുന്നത്. ടെക് ലോകത്തെ രഹസ്യങ്ങള്‍ പുറത്തുവിടുന്ന ടെക് ഹാക്കര്‍ ട്വിറ്റര്‍ അക്കൌണ്ടായ @lshanAgarwal24 ആണ് ഈ ചിത്രം പുറത്തുവിട്ടത്.
വണ്‍പ്ലസ് സിഇഒ പീറ്റ് ലീ അടക്കമുള്ളവര്‍ പങ്കെടുക്കുന്ന മീറ്റിംഗിന്റെ ചിത്രമാണ് പുറത്ത് വന്നിരിക്കുന്നത്. ഇതില്‍ ഫോണിന്റെ പ്രോട്ടോടൈപ്പ് പീറ്റിന്റെ കൈയ്യിലും ഒന്ന് യോഗം ചേരുന്ന മേശയിലും കാണാം. സ്‌ക്രീനില്‍ ഫോണിന്റെ ചിത്രവുമുണ്ട്. ചുവപ്പ് നിറത്തിലുള്ള ഫോണിന്റെ പിന്നില്‍ ഒരു റൌണ്ട് ആകൃതിയിലുള്ള ക്യാമറ ഐലന്റും കാണാനാവും.
ചിത്രം പുറത്തു വന്നതോടെ അത് പുറത്തു വിട്ട ജീവനക്കാരനെ വണ്‍പ്ലസ് പിരിച്ചുവിട്ടെന്ന് ടെക്ക് സൈറ്റ് ജിഎസ്എം അരീന റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അമേരിക്കയിലെ ടി-മൊബൈലുമായി ചേര്‍ന്ന് 2019 മധ്യത്തില്‍ വണ്‍പ്ലസ് 5ജി മോഡല്‍ ഇറക്കും എന്നാണ് സൂചന.