ഏപ്രില്‍ 14ന് അവതരിപ്പിക്കാനൊരുങ്ങി വണ്‍പ്ലസ് 8 സീരീസ്

ണ്‍പ്ലസ് 8 സീരീസ് ഏപ്രില്‍ 14 ന് വിപണിയില്‍ അവതരിപ്പിക്കും. കമ്പനി തന്നെയാണ് വണ്‍പ്ലസ് ഫോറങ്ങളിലെ സമര്‍പ്പിത പോസ്റ്റില്‍ ലോഞ്ചിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പങ്കിട്ടത്.

കൂടാതെ, സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിക്കുന്നതിനായി 10 സെക്കന്‍ഡ് ടീസര്‍ വീഡിയോയും കമ്പനി ഇതിനോടകം വെളിപ്പെടുത്തിയിട്ടുണ്ട്. കൂടാതെ വണ്‍പ്ലസ് 8, 8 പ്രോ അവതരിപ്പിക്കാന്‍ കമ്പനി പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

വണ്പ്ലസ് 8 മൂന്ന് വ്യത്യസ്ത നിറങ്ങളിലാണ് വരുന്നത്. അതില്‍ ഇന്റര്‍സ്റ്റെല്ലാര്‍ ഗ്ലോ,ഗ്ലേഷ്യല്‍ ഗ്രീന്‍,ഫീനിക്‌സ് ബ്ലാക്ക്എന്നിവ ഉള്‍പ്പെടുന്നു.

Top