വണ്‍പ്ലസ് നോര്‍ഡ് സ്മാര്‍ട്ട് ഫോണുകള്‍ ഇന്ന് ഉച്ചയ്ക്ക് 12 മണി മുതല്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണ്‍ വഴി വാങ്ങാം. 6 ജിബിയുടെ റാംമ്മില്‍ 64 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജുകളില്‍ പുറത്തിറങ്ങിയ മോഡലുകള്‍ക്ക് 24999 രൂപയും കൂടാതെ 8 ജിബിയുടെ റാംമ്മില്‍ 128 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജുകളില്‍ പുറത്തിറങ്ങിയ മോഡലുകള്‍ക്ക് Rs. 27,999 രൂപയും കൂടാതെ 12 ജിബി 256 ജിബി വേരിയന്റുകള്‍ക്ക് 29999 രൂപയും ആണ് വില വരുന്നത്.
6.44 ഇഞ്ചിന്റെ full-HD+ ഡിസ്പ്ലേയിലാണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറങ്ങിയിരിക്കുന്നത്. കൂടാതെ 1,080×2,400 പിക്‌സല്‍ റെസലൂഷനും ഈ സ്മാര്‍ട്ട് ഫോണുകള്‍ കാഴ്ചവെക്കുന്നുണ്ട്. Fluid AMOLED ഡിസ്പ്ലേയ്ക്ക് ഒപ്പം തന്നെ 20:9 ആസ്‌പെക്റ്റ് റെഷിയോയും ഈ സ്മാര്‍ട്ട് ഫോണുകള്‍ കാഴ്ചവെക്കുന്നുണ്ട്. അതുപോലെ തന്നെ Android 10-based OxygenOS 10.5 ലാണ് ഈ സ്മാര്‍ട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവര്‍ത്തിക്കുന്നത്. കൂടാതെ സ്‌നാപ് ഡ്രാഗണ്‍ 765G പ്രൊസസ്സറുകളും ഈ സ്മാര്‍ട്ട് ഫോണുകള്‍ക്കുണ്ട്.
ക്യാമറകളുടെ സവിശേഷതകള്‍ നോക്കുകയാണെങ്കില്‍ 48 മെഗാപിക്‌സല്‍ +8 മെഗാപിക്‌സല്‍ + 2 മെഗാപിക്‌സല്‍ (macro shooter) + 5 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സറുകള്‍ എന്നിവയാണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് നല്‍കിയിരിക്കുന്നത് .അതുപോലെ തന്നെ സെല്ഫിയിലിലും മികച്ചു തന്നെ നില്‍ക്കുന്നു. 32 മെഗാപിക്‌സല്‍ + 8 മെഗാപിക്‌സല്‍ ഡ്യൂവല്‍ സെല്‍ഫി ക്യാമറകളാണ് ഈ ഫോണുകള്‍ക്കുള്ളത്.
കൂടാതെ ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് 4,115mAh ന്റെ ബാറ്ററി ലൈഫും അതുപോലെ തന്നെ 30T ഫാസ്റ്റ് ചാര്‍ജിംഗ് ഇതിനു സപ്പോര്‍ട്ട് ആണ്.