ദുബായ്: ഐപിഎല്‍ തുടങ്ങാനിരിക്കെ ടീം അംഗങ്ങള്‍ക്ക് മുന്നറിയിപ്പുമായി റോയല്‍ ചലഞ്ചേഴ്സ് ക്യാപ്റ്റന്‍ വിരാട് കോലി. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ക്യാപ്റ്റന്‍ ടീമംഗങ്ങളോട് സംസാരിച്ചത്. കൊറോണക്കാലത്ത് നടക്കുന്ന ഐപിഎല്‍ ടൂര്‍ണമെന്റായതിനാല്‍ എല്ലാവരു പ്രത്യേകം ശ്രദ്ധിക്കണമെന്നായിരുന്നു കോലിയുടെ പ്രധാന നിര്‍ദേശം.
”നമ്മളെല്ലാവരും അതീവ ശ്രദ്ധയോടെ ഇരിക്കണം. ഒരാള്‍ വരുത്തുന്ന തെറ്റ് ടൂര്‍ണമെന്റിനെ മൊത്തത്തില്‍ ബാധിച്ചേക്കാം. യുഎഇയിലെ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കാതിരിക്കുക. അധികാരികളുടെ നിര്‍ദേശങ്ങളോട് പൂര്‍ണമായും സഹകരിക്കുക. ഒരിക്കലും ബയോ സോക്യൂര്‍ ബബിളില്‍ പുറത്തുപോവാതിരിക്കാന്‍ ഓരോരുത്തരും ശ്രമിക്കുക.
നമ്മള് വരുത്തുന്ന ഒരു ചെറിയ തെറ്റുപോലും ടൂര്‍ണമെന്റിനെ മൊത്തില്‍ ബാധിച്ചേക്കാം. ആദ്യത്തെ പരിശീലന സെഷനുവേണ്ടി കാത്തിരിക്കുകയാണ് ഞാന്‍. എല്ലാവര്‍ക്കും ഒത്തുകൂടാനുള്ള അവസരമാണത്. മാതൃകാപരമായ ഒരു സംസ്‌കാരം ആദ്യദിവസം തന്നെ രൂപപ്പെടുത്തണമെന്നും കോലി പറഞ്ഞു. ടീം ക്യാപ്റ്റന്‍ സൈമണ്‍ കാറ്റിച്ച്, ടീം ഡയറക്റ്റര്‍ മൈക്ക് ഹെസണ്‍ എന്നിവരും അവരവരുടെ അഭിപ്രായങ്ങള്‍ വ്യക്തമാക്കി.