ന്യൂഡല്‍ഹി:ഐഒസിയെ മറികടന്ന് ഇന്ത്യയിലെ ഏറ്റവും ലാഭകരമായ പൊതുമേഖല സ്ഥാപനം എന്ന പദവി സ്വന്തമാക്കി ഒഎന്‍ജിസി(ഓയില്‍ ആന്‍ഡ് നാച്വുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍)
2018- 19 സാമ്പത്തിക വര്‍ഷത്തില്‍ ഒഎന്‍ജിസിയുടെ മൊത്ത ലാഭത്തില്‍ 34 ശതമാനത്തിന്റെ വര്‍ധനവുണ്ടായി. ഒഎന്‍ജിസിയുടെ ആകെ ലാഭം വിഹിതം 26,716 കോടി രൂപയാണ്. ഐഒസിയുടേ ആകെ ലാഭവിഹിതം 17,274 കോടി രൂപയാണ്.
കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളില്‍ ഒഎന്‍ജിസി ലാഭ വിഹിതത്തില്‍ ഐഒസിക്ക് പിന്നിലായിപ്പോയിരുന്നു. 2017- 18 സാമ്പത്തിക വര്‍ഷത്തില്‍ ഐഒസിയുടെ ആകെ ലാഭം 21,346 കോടി രൂപയായിരുന്നു. ഒഎന്‍ജിസിയുടേത് 19,945 കോടിയും.