പമ്പ: സവാളയുടെ വില റോക്കറ്റിനെക്കാള്‍ വേഗത്തിലാണ് കുതുച്ചുയരുന്നത്. ഉള്ളിയുടേയും സവാളയുടേയും വില ശബരിമലയിലെ അന്നദാനത്തെയും ബാധിക്കുമെന്ന ആശങ്കയിലാണ് ദേവസ്വം ബോര്‍ഡ്. മലയ്ക്ക് എത്തുന്ന ഇരുപത്തി അയ്യായിരത്തിലധികം ഭക്തര്‍ക്കാണ് ദിവസം മുഴുവന്‍ സൗജന്യ ഭക്ഷണം ദേവസ്വം ബോര്‍ഡ് നല്‍കുന്നത്.
എന്നാല്‍ വിലവര്‍ധനയെ തുടര്‍ന്ന് പച്ചക്കറിക്ക് കൂടുതല്‍ തുക വേണമെന്ന് കരാറുകാരന്‍ ഇതിനോടകം ആവശ്യപ്പെട്ടുകഴിഞ്ഞു. തീര്‍ത്ഥാടകരുടെ വരവ് കൂടിയതോടെ അന്നദാനത്തിനും തിരക്കേറിയിട്ടുണ്ട്. ’24 മണിക്കൂറും ദേവസ്വം ബോര്‍ഡ് തീര്‍ത്ഥാടകര്‍ക്കായി ഭക്ഷണം ഒരുക്കുന്നുണ്ട്. ആളുകളില്‍ നിന്ന് സംഭാവന വാങ്ങിയാണ് അന്നദാനം നടത്തുന്നത്, ഉള്ളിയുടെയും സവാളയുടെയും വില വര്‍ധിച്ചതോടെ ഭക്ഷണമൊരുക്കാന്‍ ചിലവേറുകയാണ്.
അയ്യപ്പസേവാ സംഘവും തീര്‍ത്ഥാടകര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കുന്നുണ്ട്. ഇവിടെയും ഉള്ളിയുടെ വിലവര്‍ധന പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നുണ്ട്.