ന്യൂഡല്‍ഹി: എന്‍ജിനീയറിങ് കോളേജുകളില്‍ പരാതി പരിഹാരത്തിന് ഓണ്‍ലൈന്‍ സംവിധാനം നിര്‍ബന്ധമാക്കി.
കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം AICTE എല്ലാ കോളേജുകള്‍ക്കും ഇക്കാര്യം ചൂണ്ടിക്കാട്ടി കത്തയച്ചു. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഓണ്‍ലൈന്‍ സംവിധാനം വഴി പരാതി അയക്കാന്‍ സാധിക്കും.
പരാതി പരിഹരിക്കുന്നതിലെ കോളേജുകളുടെ കാര്യക്ഷമത എല്ലാ മാസവും വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലായിരിക്കും കോളേജുകളുടെ അംഗീകാരം പുതുക്കുക.
പരാതിപരിഹാര കമ്മിറ്റി രൂപീകരിക്കണമെന്നും കമ്മിറ്റി അംഗങ്ങളുടെ വിവരം നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കണമെന്നും AICTE നിര്‍ദേശിച്ചിട്ടുണ്ട്.
കേരളമുള്‍പ്പെടെ വിവിധസംസ്ഥാനങ്ങളിലെ കോളജുകളുമായി ബന്ധപ്പെട്ട് പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് കേന്ദ്രമാനവവിഭവശേഷിമന്ത്രാലയത്തിന്റെ നടപടി.