തിരുവനന്തപുരം : ഓണ്‍ലൈന്‍ ആപ്പുകള്‍ വഴി പ്ലാസ്റ്റിക് പാത്രങ്ങളില്‍ ഭക്ഷണവിതരണം നടത്തുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തുന്നു.
പ്രകൃതി സൗഹൃദ വസ്തുക്കളില്‍ ഭക്ഷണം വിതരണം ചെയ്യണമെന്നാണ് പുതിയ നിര്‍ദ്ദേശം.
പ്ലാസ്റ്റിക് പാത്രങ്ങള്‍ക്ക് പകരം വാഴയില പോലുള്ള പ്രകൃതിസൗഹൃദ ഉല്‍പന്നങ്ങളില്‍ ഭക്ഷണവിതരണം നടത്തുകയോ ഉപഭേക്താക്കള്‍ക്ക് സ്റ്റീല്‍ പാത്രങ്ങളിലാക്കി ഭക്ഷണം പകര്‍ന്ന് കൊടുക്കുകയോ ചെയ്യണം. അളവില്‍ വ്യത്യാസം വരുന്നില്ലെന്ന് ഉറപ്പാക്കാനായി ഭക്ഷണം തൂക്കി വിതരണം ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്.
ഇതിനായി ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സര്‍വ്വീസ് ദാതാക്കളുടെ യോഗം അടുത്തയാഴ്ച വിളിച്ചുചേര്‍ക്കും.
ഓണ്‍ലൈന്‍ വഴി ഭക്ഷണമെത്തിക്കുന്നതിന് ദിവസേന ശരാശരി അരലക്ഷം പ്ലാസ്റ്റിക് പാത്രങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് കോര്‍പ്പറേഷന്റെ കണക്ക്.