കൊച്ചി: ചിപ്പ് വെച്ച എ.ടി.എം. കാര്‍ഡ് നാല്‍കാമെന്ന പേരില്‍ ഫോണ്‍ വിളിച്ച് ഒ.ടി.പി നമ്പര്‍ കൈക്കലാക്കിയുള്ള തട്ടിപ്പ് വീണ്ടും വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്.
ഓണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങള്‍ ചിപ്പ് വെച്ച എ.ടി.എം. കാര്‍ഡ് വന്നതിനു പിന്നാലെ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. സുരക്ഷയുടെ പേരില്‍ തട്ടിപ്പ് കുറയ്ക്കുന്നതിനാണ് ചിപ്പ് വെച്ച എ.ടി.എം. കാര്‍ഡുകള്‍ നല്‍കാന്‍ തുടങ്ങിയത്. ഓണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങള്‍ ഇത് മുതലാക്കുകയാണ് .
ചിപ്പ് വെച്ച എ.ടി.എം. കാര്‍ഡ് നല്‍കുന്നതിന്റെ ഭാഗമായാണ് വിളിക്കുന്നതെന്നും നിലവിലെ എ.ടി.എം. കാര്‍ഡ് മരവിപ്പിക്കുമെന്നും അതിനാല്‍ ഫോണില്‍ വന്നിരിക്കുന്ന കോഡ് പറഞ്ഞു നല്‍കണമെന്നുമാണ് ആദ്യം തട്ടിപ്പുകാര്‍ ആവശ്യമുന്നയിക്കുന്നത്.
കോഡ് അപ്പോള്‍ തന്നെ പറഞ്ഞു തന്നാല്‍ കാര്‍ഡ് പുതിയത് വേഗത്തില്‍ അയച്ചു നല്‍കാമെന്നും അല്ലാത്ത പക്ഷം കാലതാമസമുണ്ടാവുമെന്നുമാണ് ഇവര്‍ പറയുന്നത്. ബാങ്കിലെ ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് വിളിക്കുന്ന തട്ടിപ്പു സംഘത്തിന്റെ വലയില്‍ നിരവധി പേരാണ് കുടുങ്ങുന്നത്.