ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ പണമിടപാടുകളായ നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ് എന്നിവ വഴി പണം കൈമാറുമ്പോഴുള്ള സേവന നിരക്കുകള്‍ വെട്ടിക്കുറച്ച് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ.
പണമിടപാടില്‍ 75 ശതമാനം വരെയാണ് വെട്ടിക്കുറച്ചിരിക്കുന്നത്. ജൂലായ് 15 മുതല്‍ ഇത് പ്രാബല്യത്തില്‍വരും.
ഐ.എം.പി.എസ് വഴി ആയിരം രൂപവരെ കൈമാറുന്നതിനുള്ള നിരക്കുകള്‍ ഈയിടെ എസ്.ബി.ഐ ഒഴിവാക്കിയിരുന്നു.