കണ്ണൂര്‍: രാജ്യത്ത് ഓണ്‍ലൈന്‍ ഫാര്‍മസികളുടെ പ്രവര്‍ത്തനം മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഔഷധ വിതരണ സംഘടനകളുടെ പരാതിയെത്തുടര്‍ന്നാണ് ഹൈക്കോടതിയുടെ തീരുമാനം. നവംബര്‍ 11 വരെയാണ് സ്റ്റേ ചെയ്തിരിക്കുന്നത്.
ഓണ്‍ലൈന്‍ ഫാര്‍മസികള്‍ സൗകര്യപ്രദമാണെങ്കിലും ലൈസന്‍സില്ലാത്ത സ്ഥാപനങ്ങളില്‍നിന്ന് മരുന്നുവാങ്ങുന്നത് അപകടകരമാണെന്നും വ്യാജമരുന്നുകള്‍, കാലാവധി കഴിഞ്ഞ മരുന്നുകള്‍, ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ എന്നിവയാണ് പലപ്പോഴും ഇഫാര്‍മസി വഴി ലഭ്യമാകുകയെന്നും സംഘടനകള്‍ വാദിച്ചു.
ഷെഡ്യൂള്‍ എക്‌സ്, ഷെഡ്യൂള്‍ എച്ച് വിഭാഗത്തില്‍പ്പെട്ട മരുന്നുകളും ഇത്തരത്തില്‍ ലഭിക്കുന്നതായും അവര്‍ പരാതിയില്‍ പറയുന്നു.