കൊച്ചി: പണം വച്ചുള്ള ഓണ്‍ലൈന്‍ റമ്മി കളി നിയമവിരുദ്ധമായി പ്രഖ്യാപിച്ച സര്‍ക്കാര്‍ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. എംപിഎല്‍, റമ്മി സര്‍ക്കിള്‍ തുടങ്ങിയ കമ്പനികളാണ് കോടതിയെ സമീപിച്ചത്.
വിഷയത്തില്‍ വിശദമായ മറുപടി നല്‍കാന്‍ കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേസ് അടുത്ത മാസം 29ന് വീണ്ടും പരിഗണിക്കും. ഫെബ്രുവരി 23നായിരുന്നു കേരള ഗെയിംമിംഗ് ആക്ടില്‍ ഭേദഗതി വരുത്തി സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്.