കൊച്ചി: കൊച്ചിയില്‍ വീണ്ടും ഓണ്‍ലൈന്‍ പെണ്‍വാണിഭസംഘം പിടിയില്‍. തമ്മനം കാരണക്കോടം സംഗീത കമ്പനിക്കു സമീപം വീട് വാടകയ്‌ക്കെടുത്തായിരുന്നു പെണ്‍വാണിഭ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്.
റെയ്ഡില്‍ മൂന്ന് സ്ത്രീകളടക്കം ആറുപേര്‍ പിടിയിലായിട്ടുണ്ട്. നടത്തിപ്പുകാരായ കലൂര്‍ വല്ലേപ്പറമ്പില്‍ വി.പി.ദിനു (32), ഭാര്യ അനു ദിനു (25), കാസര്‍ഗോഡ് കാഞ്ഞങ്ങാട് പത്മവിലാസം ഗിരീഷ്‌കുമാര്‍ (18), ആലുവ എടക്കാട്ടില്‍ അശ്വിന്‍ (28) എന്നിവരെയും എറണാകുളം സ്വദേശിനികളായ രണ്ടു സ്ത്രീകളെയുമാണ് പിടികൂടിയത്.
നോര്‍ത്ത് സിഐ ടി.ബി. വിജയന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. പിടിയിലായ ഗിരീഷ്‌കുമാറും, അശ്വിനും ഇടപാടുകാരാണ്. ഓണ്‍ലൈനില്‍ പരസ്യം നല്‍കിയായിരുന്നു പെണ്‍വാണിഭ സംഘം ഇരകളെ കണ്ടെത്തിയിരുന്നത്.
വിവിധ സ്ഥലങ്ങളില്‍ വീട് വാടകയ്‌ക്കെടുത്തായിരുന്നു പെണ്‍വാണിഭം നടത്തിയിരുന്നത്. വിവിധ സ്ഥലങ്ങളില്‍ നിന്ന് സ്ത്രീകളെ എത്തിച്ചായിരുന്നു നടത്തിപ്പുകാരായ ദിനുവും ഭാര്യയും പെണ്‍വാണിഭം നടത്തിയിരുന്നത്.
ഇടപാടുകാരെന്ന വ്യാജേന സ്ഥലത്തെത്തിയാണ് പോലീസ് പെണ്‍വാണിഭ സംഘത്തെ പിടികൂടിയത്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. പാലാരിവട്ടം എസ്‌ഐ ബേസില്‍ തോമസ്, അഡീഷണല്‍ എസ്‌ഐ സുനുമോന്‍, സിപിഓമാരായ സി.സി.സജീവ്, രാജീവ്, വനിത സിപിഒമാരായ സാവിത്രി, റെജിമോള്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.