കൊച്ചി: ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസിലെ മുഖ്യപ്രതി ജോഷി പൊലീസില്‍ കീഴടങ്ങി. ആന്വേഷണ ഉദ്യോഗസ്ഥന് മുന്നിലാണ് അച്ചായന്‍ എന്ന ജോഷി കീഴടങ്ങിയത്. പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പെണ്‍വാണിഭത്തിന് എത്തിച്ചുനല്‍കിയിരുന്നത് ജോഷിയായിരുന്നു. പറവൂര്‍ പെണ്‍വാണിഭക്കേസിലും പ്രതിയാണ് ജോഷി.
എറണാകുളത്തെ റിസോര്‍ട്ടില്‍ വച്ച് പൊലീസുകാരെ കാറിടിച്ചുവീഴ്ത്തിയ ശേഷം രണ്ട് സ്ത്രീകളുമായാണ് ജോഷി രക്ഷപ്പെട്ടത്. പറവൂരില്‍ ഏഴ് വയസുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും പലര്‍ക്കായി കാഴ്ചവയ്ക്കുകയും ചെയ്തകേസ് എറണാകുളം സ്‌പെഷ്യല്‍കോടതിയില്‍ വിചാരണയിലിരിക്കെയാണ് ജോഷി ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസിലെ മുഖ്യ ഇടനിലക്കാരനായത്. കൊച്ചിയില്‍ നിന്ന് പൊലീസ് പിടിയിലായ ആഷിഖിന്റെ ഭാര്യ മുബീന, കൂട്ടുകാരി വന്ദന എന്നിവരാണ് ജോഷിക്കൊപ്പം കാറിലുണ്ടായിരുന്നത്. ഇവരെ പിടികൂടാനായിട്ടില്ല.
ചുംബന സമര നേതാവ് രാഹുലിനെയും, കൂട്ടാളിയായ കാസര്‍കോട് സ്വദേശിയും കുപ്രസിദ്ധ ക്രിമിനലുമായ അക്ബറിക്കയെന്ന അബ്ദുള്‍ ഖാദര്‍ എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് പറവൂറുള്‍പ്പെടെ പത്തിലധികം പെണ്‍വാണിഭക്കേസുകളില്‍ പ്രതിയായ ജോഷിയെപ്പറ്റിയുള്ള സൂചന പൊലീസിന് ലഭിച്ചത്.
ചേര്‍ത്തല എഴുപുന്ന സ്വദേശിയായ അച്ചായനെന്നറിയപ്പെടുന്ന ജോഷിക്കെതിരെ എറണാകുളം റൂറലിലും കൊച്ചി സിറ്റിയിലും വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഒരു ഡസനോളം പെണ്‍വാണിഭക്കേസുകളുണ്ട്. കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലും ഇയാള്‍ക്കെതിരെ പെണ്‍വാണിഭക്കേസുകളുണ്ട്.
എറണാകുളം ജില്ലയില്‍ ആലുവ, പറവൂര്‍, ഫോര്‍ട്ട് കൊച്ചി, പാലാരിവട്ടം എന്നിവിടങ്ങളിലാണ് ഏറ്റവും ഒടുവില്‍ ഇയാള്‍ക്കെതിരെ അനാശാസ്യത്തിനും പെണ്‍വാണിഭത്തിനും കേസെടുത്തിട്ടുള്ളത്. വീടുകളും ഫ്‌ളാറ്റുകളും വാടകയ്‌ക്കെടുത്ത് കൊച്ചുപെണ്‍കുട്ടികളെയും യുവതികളെയും കൂടെ താമസിപ്പിച്ച് ആവശ്യക്കാര്‍ക്ക് പണം വാങ്ങി കാഴ്ചവയ്ക്കുന്നതാണ് ഇയാളുടെ രീതി.