തിരുവനന്തപുരം: ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസിലെ മുഖ്യപ്രതി അച്ചായന്‍ എന്നറിയപ്പെടുന്ന ജോഷിയുടെ മകന്‍ ജോയ്‌സ് പൊലീസ് പിടിയില്‍. ബംഗളൂരുവില്‍ നിന്നായിരുന്നു അറസ്റ്റ്.
കഴിഞ്ഞ മാസമാണ് ജോഷിയും സഹായിയായ അനൂപും അറസ്റ്റിലായത്. അന്ന് ജോയ്‌സിനെ കുടുക്കാന്‍ പൊലീസ് ശ്രമിച്ചെങ്കിലും അയാള്‍ തന്ത്രപരമായി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ബംഗളൂരുവില്‍ ഒളിവില്‍ കഴിയുകയായിരുന്നു ജോഷി.
അച്ചായന്റെ പല ഇടപാടുകളെ കുറിച്ചും ജോയ്‌സിന് അറിയാമെന്നാണ് വിലയിരുത്തല്‍. ജോയസിനെ തിരുവനന്തപുരത്തേക്ക് കൊണ്ടുവരുന്നതിന് പൊലീസ് സംഘം ബംഗലൂരുവിലേക്ക് പോവും. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പെണ്‍വാണിഭ സംഘത്തിന് എത്തിച്ചു നല്‍കിയിരുന്നതില്‍ ജോയ്‌സിനും നിര്‍ണായക പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്.
തളിപ്പമ്പില്‍ വച്ച് ജോഷി പെണ്‍വാണിഭം തുടങ്ങുമ്പോള്‍ മകനും ഒപ്പം ഉണ്ടായിരുന്നു. പെണ്‍കുട്ടികളെ പ്രേമം നടിച്ച് വലയിലാക്കിയിരുന്നത് ജോയ്‌സാണ്. കുടിയേറ്റ മേഖലയില്‍ നിന്നും വരുന്ന ബസ് കാത്ത് തളിപ്പറമ്പ് സ്റ്റാന്‍ഡില്‍ ജോയ്‌സ് നില്‍ക്കുമായിരുന്നു. തുടര്‍ന്ന് പ്രേമം നടിച്ച് പെണ്‍കുട്ടികളുമായി ചങ്ങാത്തം സ്ഥാപിക്കും.
ഈ അടുപ്പം തുടരുന്നതോടെ പെണ്‍കുട്ടികളെ തന്റെ വീട്ടിലേക്കെന്ന പേരില്‍ തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡില്‍ ഓട്ടോറിക്ഷയില്‍ സ്വന്തം വീട്ടിലെത്തിക്കും. പിന്നീട് ജോഷിയാണ് അവരെ വാണിഭത്തിന് ഉപയോഗിക്കുമായിരുന്നത്. കേരളത്തില്‍ പലയിടത്തും മാറി മാറി പെണ്‍വാണിഭം നടത്തിവന്ന ജോഷിയും മകനും ബംഗലുരു, മുംബൈ ഗോവ എന്നിവിടങ്ങളില്‍നിന്നും പെണ്‍കുട്ടികളെ കേരളത്തിലെത്തിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.