തിരുവനന്തപുരം: ഓണ്‍ലൈന്‍ ലൈംഗികവ്യാപാരത്തില്‍ എയിഡ്‌സ് രോഗിയെ ഉപയോഗിച്ചിതായി വെളിപ്പെടുത്തല്‍. കേസിലെ മുഖ്യപ്രതി ജോഷിയുടെ സഹായി അനൂപിന്റേതാണ് വെളിപ്പെടുത്തല്‍.
ജോഷി ജോസഫിന്റെ ഡ്രൈവറായ ഇരുപത്തിമൂന്നുകാരന്‍ എയിഡ്‌സ് രോഗ ബാധിതനാണ്. ഇയാളെ ഉപോഗിച്ചാണ് ജോഷി തങ്ങളുടെ താല്‍പര്യങ്ങള്‍ എതിര്‍ത്ത ഇടപാടുകാരെയും രക്ഷപ്പെടാന്‍ ശ്രമിച്ച യുവതികളെയും ചതിച്ചത്.
നിരവധി യുവതികളെ ഡ്രൈവര്‍ക്കു കാഴ്ചവച്ചു. ഇതിനുശേഷം സ്ത്രീകളെ ഇടപാടുകള്‍ക്ക് ഉപയോഗിച്ചു. ഇതു സംബന്ധിച്ച് ജോഷി അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മൊഴി നല്‍കി.
അതേസമയം, രാഹുലിന്റെ കൊച്ചിയിലെ ഫ്‌ളാറ്റ് ഉള്‍പ്പടെ ഇടപാടുകള്‍ നടന്നിരുന്ന സ്ഥലങ്ങളിലെല്ലാം പ്രതികളെയെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നാണ് സൂചന.