online shopping cheating in kochi

arrest

കൊച്ചി: ഓണ്‍ലൈന്‍ ഷോപ്പിംഗ് വഴി ലക്ഷങ്ങള്‍ തട്ടിയെടുത്തയയാള്‍ പിടിയില്‍.

വില കൂടിയ ഫോണുകള്‍ക്ക് പണം വാങ്ങിയ ശേഷം ഗ്യാരന്റിയില്ലാത്ത ഫോണുകള്‍ നല്‍കുകയായിരുന്നു ഇയാള്‍. ഉന്നതവിദ്യാസമ്പന്നരടക്കം നിരവധി ആളുകളെ ഇയാള്‍ കബളിപ്പിച്ച് പണം തട്ടിയിട്ടുണ്ട്.

ഒഎല്‍എക്‌സ് എന്ന വെബ്‌സൈറ്റ് വഴി ഫോണ്‍ വില്‍ക്കാനുള്ള പരസ്യം നല്‍കിയാണ് ഇയാള്‍ ഉപഭോക്താക്കളെ പറ്റിച്ചത്.

പരസ്യം കണ്ടെത്തുന്നവരോട് 50000 മുതല്‍ 75000 വരെ വിലയുള്ള ഫോണുകള്‍ 20000 രൂപയ്ക്ക് നല്‍കാമെന്നും പറഞ്ഞാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്.

താന് ബംഗലൂരുവിലാണെന്നും അതുകൊണ്ട് ഫോണ്‍ വിലയുടെ പകുതി ബാങ്കിലൂടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കാനും ആവശ്യപ്പെടുകയും ചെയ്യും.

ബാങ്കില്‍ പണം നിക്ഷേപിച്ചാല്‍ മൂന്നു ദിവസത്തിനുള്ളില്‍ ഫോണ്‍ എത്തിച്ചു നല്‍കാമെന്നും ഇയാള്‍ അറിയിക്കും. പണം കൈമാറിയതിനു ശേഷം ഫോണ്‍ കൊറിയര്‍ വഴി നല്‍കുന്നതാണ് രീതി.

ഫോണ്‍ കൈമാറിയാല്‍ ഇത് തുറന്നു നോക്കരുതെന്നും നികുതി പ്രശ്‌നങ്ങളുള്ളതിനാല്‍ ഫോണ്‍ പരസ്യമായി തുറന്നു നോക്കുന്നത് പ്രശ്‌നങ്ങള്‍ക്കു തുടക്കമിടുമെന്നാവും ഇവരുടെ നിര്‍ദ്ദേശം.

കമ്പ്യൂട്ടറില്‍ പ്രാഥമിക പരിജ്ഞാനം മാത്രമുള്ള ഇയാള്‍ പറ്റിച്ചത് എഞ്ചിനിയറിംഗ്, കമ്പ്യൂട്ടര്‍ സാങ്കേതിക വിദഗ്ധരടക്കമുള്ള നിരവധി പേരെയാണ്.

മൊബൈല്‍ ഫോണ്‍ വില്‍പ്പന നടത്തുകയും റിപ്പയര്‍ ചെയ്യുകയും ചെയ്യുന്നയാളെ വരെ മൂന്നോളം തവണയാണ് ഇയാള്‍ പറ്റിച്ചത്. പലരില്‍ നിന്നായി ലക്ഷക്കണക്കിന് രൂപയാണ് ഇയാള്‍ തട്ടിയെടുത്തിട്ടുള്ളത്.

Top