ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണത്തിനെതിരെ കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തില്‍ പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ വൈദ്യുത കാര്‍ ഓടിക്കാനോരുങ്ങി ഒല.
ഇലക്ട്രിക് വാഹന നിര്‍മാതാക്കളുമായി സഹകരിച്ച് 10 ലക്ഷം വൈദ്യുത കാറുകള്‍ സര്‍വീസിന് ഉപയോഗിക്കാനാണ് ഒലയുടെ പദ്ധതി.
ഒലയുടെ ഈ നീക്കം വൈദ്യുത കാര്‍ വില്പനയില്‍ ഉണര്‍വുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഒല സഹ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ഭവീഷ് അഗര്‍വാള്‍ പറഞ്ഞു.
ഏതൊക്കെ നഗരങ്ങളിലാണ് വൈദ്യുത വാഹനങ്ങള്‍ അവതരിപ്പിക്കേണ്ടതെന്നതിനെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടായിട്ടില്ല.