കൊച്ചി: ഓണ്‍ലൈന്‍ ടാക്‌സി (യൂബര്‍-ഒല) സമരം പിന്‍വലിച്ചു. ലേബര്‍ കമ്മിഷണര്‍ എ.അലക്‌സാണ്ടറുടെ അധ്യക്ഷതയില്‍ എറണാകുളം റസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തിലാണ് പതിമൂന്ന് ദിവസമായി നടക്കുന്ന സമരം പിന്‍വലിക്കാന്‍ തീരുമാനമായത്.
ഇപ്പോള്‍ ഡ്രൈവര്‍മാര്‍ക്ക് നല്‍കിവരുന്ന ഇന്‍സെന്റീവ് കമ്പനികള്‍ തുടര്‍ന്നും നല്‍കണം. പുതുക്കിയ ഇന്‍സെന്റീവ് പദ്ധതികള്‍ ഒല-യൂബര്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍ ആര്‍ജെഎല്‍സിക്ക് നല്‍കണമെന്നും യോഗത്തില്‍ തീരുമാനമായി. ജിഎസ്ടി യാത്രക്കാരില്‍ നിന്നും ഈടാക്കും.
അതേസമയം സമരം ചെയ്ത തൊഴിലാളികള്‍ക്കെതിരെ അച്ചടക്ക നടപടികള്‍ സ്വീകരിക്കില്ലെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ പറഞ്ഞു.