ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളി സമരം; ഒത്തുതീര്‍പ്പ് ചര്‍ച്ച ഡിസംബര്‍ 14ന്

കൊച്ചി: ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളികള്‍ നടത്തി വരുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം. ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ വിളിച്ച ഒത്തുതീര്‍പ്പ് ചര്‍ച്ച ഡിസംബര്‍ 14ന് നടക്കും.

സര്‍ക്കാര്‍ നിശ്ചയിച്ച ടാക്‌സി ചാര്‍ജ് ഉറപ്പാക്കണം എന്നും കമ്പനികളുടെ ചൂഷണം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം.

ഒന്‍പത് തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ അയ്യായിരത്തോളം ഡ്രൈവര്‍മാരാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. രണ്ട് തവണകളായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെയും, ഗതാഗതമന്ത്രിയുടെയും സാന്നിദ്ധ്യത്തില്‍ പ്രശ്‌നപരിഹാരത്തിന് ചര്‍ച്ച നടത്തിയിരുന്നു. ഇത് പരാജയപ്പെട്ടതോടെയാണ് തൊഴിലാളികള്‍ പണിമുടക്കിലേക്ക് കടന്നത്.

Top