തിരുവനന്തപുരം: ഓണ്‍ലൈനായുള്ള വോട്ടര്‍പട്ടിക പുതുക്കല്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ ആരംഭിക്കും. സെപ്റ്റംബര്‍ 30 വരെ ഓണ്‍ലൈനായി പൊതുജനങ്ങള്‍ക്ക് തെറ്റുകള്‍ തിരുത്താം. സമ്മതിദായകരുടെ വിവരങ്ങള്‍, കുടുംബാംഗങ്ങളുടെ വിവരങ്ങള്‍ എന്നിവ പരിശോധിച്ച് ഫോട്ടോ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തിരുത്താവുന്നതാണ്.
വോട്ടര്‍ ഹെല്‍പ്പ്ലൈന്‍ മൊബൈല്‍ അപ്ലിക്കേഷനിലൂടെയും, എന്‍വിഎസ്പി പോര്‍ട്ടല്‍ / സിഇഒയുടെ വെബ്സൈറ്റ്, അക്ഷയ ഉള്‍പ്പടെയുള്ള പൊതു സേവന കേന്ദ്രങ്ങള്‍, ഇആര്‍ഒ / തഹസില്‍ദാരുടെ ഓഫിസിലുള്ള വോട്ടര്‍ സേവന കേന്ദ്രം, എന്നിവയിലൂടെ പട്ടികയിലെ വിവരങ്ങള്‍ പരിശോധിക്കാം .
ഭിന്നശേഷിക്കാരായ വോട്ടര്‍മാര്‍ക്ക് 1950 എന്ന ഫോണ്‍ നമ്പറിലും വിവരങ്ങള്‍ അറിയാം.