രാമക്ഷേത്രം നിര്‍മിക്കാന്‍ ബി.ജെ.പിക്കേ സാധിക്കുകയുള്ളൂ എന്ന് യോഗി ആദിത്യനാഥ്

yogi

ലക്‌നോ: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ ബി.ജെ.പിക്ക് മാത്രമേ സാധിക്കുകയുള്ളു എന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തലസ്ഥാനമായ ലക്നൗവില്‍ കുംഭമേളയുമായി ബന്ധപ്പെട്ട പൊതുപരിപാടിക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അയോധ്യയില്‍ ബിജെപിക്കു മാത്രമേ രാമക്ഷേത്രം നിര്‍മിക്കാന്‍ കഴിയൂ എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. മറ്റൊരു പാര്‍ട്ടിക്കും അത് നിര്‍മിക്കാന്‍ കഴിയില്ലന്നും യോഗി പറഞ്ഞു. രാമനും കൃഷ്ണനും ഇല്ലെന്നു പറഞ്ഞവരെ വിശ്വസിക്കരുതെന്നും അവര്‍ രാമക്ഷ്രേത്രം നിര്‍മിക്കുമെന്നു പ്രതീക്ഷിക്കരുതെന്നും യോഗി അറിയിച്ചു.

ഇന്ത്യയുടെ വളച്ചൊടിച്ച ചരിത്രമാണ് ഇന്ന് പ്രചരിച്ച് കൊണ്ടിരിക്കുന്നത്. ഇത് തിരുത്തി യാഥാര്‍ത്യം പുറത്തു കൊണ്ടുവരേണ്ടത് നമ്മുടെ കടമയാണെന്നും യോഗി വ്യക്തമാക്കി.

Top