സത്യപ്രതിജ്ഞാ ചടങ്ങിന് ഒമ്പത് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മാത്രം പ്രവേശനം

തിരുവനന്തപുരം: സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ഒമ്പത് ഉന്നത ഉദ്യോസ്ഥര്‍ക്ക് മാത്രം പ്രവേശന അനുമതി. ചീഫ് സെക്രട്ടറിയെ കൂടാതെ അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായ ടി കെ ജോസ്, ആശ തോമസ്, വി വേണു, ജയതിലക്, പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര്‍ ജ്യോതി ലാല്‍, പി ആര്‍ഡി ഡയറക്ടര്‍ ഹരികിഷോര്‍, ഡിജിപിമാരായ ലോക് നാഥ് ബെഹ്‌റ, ഋഷിരാജ് സിംഗ്, എഡിജിപി വിജയ സാക്കറെ എന്നിവര്‍ക്കാണ് പ്രവേശന അനുമതി ഉള്ളത്.

കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചടങ്ങ് നടത്താനാവശ്യമായ ഉദ്യോഗസ്ഥര്‍ മാത്രമേ പങ്കെടുക്കാവു എന്ന് ഉറപ്പ് വരുത്തണമെന്നും കൊവിഡ് ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.

 

Top