യോഗ്യതയുള്ള ഡോക്ടര്‍മാര്‍ക്കു മാത്രമെ ലാബ് റിപ്പോര്‍ട്ടുകളില്‍ ഒപ്പു വയ്ക്കാനാകു; എംസിഐ

ന്യൂഡല്‍ഹി: യോഗ്യതയുള്ള ഡോക്ടര്‍മാര്‍ക്ക്‌ മാത്രമേ ലാബ് റിപ്പോര്‍ട്ടില്‍ ഒപ്പുവയ്ക്കാനാകൂ എന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ.

ലാബുകളില്‍ രോഗനിര്‍ണയത്തിന്റെ ഗുണനിലവാരത്തെ നിയന്ത്രിക്കുന്നതിനായി എല്ലാ ലാബ് റിപ്പോര്‍ട്ടുകളും എംസിഐ അല്ലെങ്കില്‍ സംസ്ഥാന മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള യോഗ്യരായ എംബിബിഎസ് ഡോക്ടര്‍മാര്‍ ഒപ്പിട്ടതായിരിക്കണമെന്ന് എംസിഐ അറിയിച്ചു.

എംസിഐയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത എംഎസ്‌സി- പിഎച്ച്ഡി നേടിയിട്ടുള്ളവര്‍ക്ക് ലാബ് റിപ്പോര്‍ട്ടില്‍ ഒപ്പുവയ്ക്കാന്‍ സാധിക്കുമോ എന്നതിനെ കുറിച്ച് വ്യക്തതയില്ല. മെഡിക്കല്‍ മൈക്രോബയോളജി, മെഡിക്കല്‍ ബയോകെമിസ്ട്രി, ലൈഫ് സയന്‍സസ്, അപ്ലൈഡ് ബയോളജി, സൈറ്റോജെനിറ്റിക്‌സ്, ബയോടെക്‌നോളജി എന്നിവയില്‍ പിഎച്ച്ഡി ഡിഗ്രി ഉള്ളവര്‍ ഇതില്‍ ഉള്‍പ്പെടുത്തും.

മറ്റ് ലാബുകളിലെ സ്റ്റാഫുകളുടെ ഗുണനിലവാരം ഉറപ്പു വരുത്താന്‍ പറ്റാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു നടപടി എന്ന് എയിംസിനെ പ്രതിനിധീകരിച്ച് ഡോക്ടര്‍മാരുടെ വക്താവ് അറിയിച്ചു.

ഒരു ഇസിജി പോലും ആശുപത്രിയില്‍ വീണ്ടും ആവര്‍ത്തിക്കുന്നു. കാരണം, പരിശോധന നടത്തുന്ന വ്യക്തി അല്ലെങ്കില്‍ റിപ്പോര്‍ട്ട് തയ്യാറാക്കുന്നത് ലാബ് ടെക്‌നീഷ്യനാണ്. അല്ലാതെ ഫലം വിലയിരുത്താന്‍ അയാള്‍ യോഗ്യനല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പല കേസുകളിലും ഡെങ്കി അല്ലെങ്കില്‍ മലേറിയ തുടങ്ങിയവയുടെ തെറ്റായ റിസല്‍റ്റുകള്‍ ചികിത്സയുടെ രീതി തന്നെ മാറ്റുമെന്നും അത് വലിയ പ്രശ്‌നങ്ങളിലേക്ക് വഴി തെളിയിക്കുകയും ചെയ്തിട്ടുണ്ടെന്ന്‌ ഡോക്ടര്‍ രാജേഷ് മാനെ പറയുന്നു.

Top