ബംഗളൂരു: അയോധ്യയിലെ രാമജന്മഭൂമിയില്‍ രാമക്ഷേത്രം തന്നെ നിര്‍മിക്കണമെന്ന് ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത്.
രാമക്ഷേത്രം നിര്‍മിച്ച് അവിടെ കാവിക്കൊടി പാറുന്ന കാലം വിദൂരമല്ലെന്നും, മറ്റൊരു കെട്ടിടവും അവിടെ നിര്‍മിക്കാന്‍ പാടില്ലന്നും അദ്ദേഹം പറഞ്ഞു.
ഗോവധം നിരോധിച്ചിട്ടില്ലായിരുന്നുവെങ്കില്‍ ഇവിടെ സമാധാനത്തോടെ ജീവിക്കാന്‍ കഴിയുമായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അയോധ്യ തര്‍ക്കത്തില്‍ കോടതിക്ക് പുറത്ത് മധ്യസ്ഥ ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് ആര്‍.എസ്.എസ് തലവന്റെ പ്രസ്താവന.