വാഷിങ്ടണ്‍: പാക്കിസ്ഥാന്റെ ഭീകര അനുകൂല പ്രവര്‍ത്തനങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി അമേരിക്ക. തീവ്രവാദ സംഘടനകളെ നിര്‍വീര്യമാക്കാന്‍ പാക്കിസ്ഥാന് ബാധ്യതയുണ്ടെന്നും ദക്ഷിണേഷ്യയില്‍ സമാധാനം നിലനിര്‍ത്തുന്നതിനുള്ള ഉത്തരവാദിത്വം പാക്കിസ്ഥാനാണുള്ളതെന്നും അമേരിക്ക പറഞ്ഞു.
തീവ്രവാദികളെ അറസ്റ്റ് ചെയ്യുകയും നിയമനടപടികള്‍ക്ക് വിധേയരാക്കുകയും ചെയ്യാന്‍ പാക്കിസ്ഥാന്‍ തയ്യാറാവണം. ഈ സംഘങ്ങള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനും ആയുധങ്ങള്‍ വാങ്ങാനും അതിര്‍ത്തി മറികടന്ന് ഇന്ത്യയില്‍ പ്രവേശിച്ച് ആക്രമണങ്ങള്‍ നടത്താനുമുള്ള സാഹചര്യം ഇല്ലാതാവണമെന്നാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്ന് അമേരിക്കന്‍ വക്താവ് പിടിഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
തീവ്രവാദികള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ പാക്കിസ്ഥാനില്‍ താവളം ലഭിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ മേഖലയില്‍ സമാധാനം ഉറപ്പുവരുത്തുന്നതിനുള്ള ഉത്തരവാദിത്വം പാക്കിസ്ഥാനാണുള്ളത്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ക്ക് അമേരിക്ക എല്ലാ പ്രോത്സാഹനങ്ങളും നല്‍കുമെന്നും യുഎസ് വക്താവ് പറഞ്ഞു. ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം ഉണ്ടാക്കാതെ ഇന്ത്യയും പാക്കിസ്ഥാനും ഇടയില്‍ സമാധാനം സ്ഥാപിക്കുന്നത് ബുദ്ധിമുട്ടായിരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.