ഒ.എന്‍.വി സാഹിത്യ പുരസ്‌കാരം എം.ടി വാസുദേവന്‍ നായര്‍ക്ക്

mt vasedevan nair

തിരുവനന്തപുരം: ഒ.എന്‍.വി സാഹിത്യ പുരസ്‌കാരം എം.ടി വാസുദേവന്‍ നായര്‍ക്ക് നല്‍കുമെന്ന് ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സാഹിത്യ ലോകത്തെ സമഗ്ര സംഭാവന കണക്കിലെടുത്താണ് പുരസ്‌കാരം. മൂന്ന് ലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തി പത്രവും ഉള്‍പ്പെട്ടതാണ് പുരസ്‌കാരം.

ഭാഷയെയും സാഹിത്യത്തെയും സംസ്‌കാരത്തെയും നവീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നതില്‍ എം.ടി വഹിച്ചത് മഹത്വ പൂര്‍ണമായ പങ്കാണെന്ന് ജൂറി വിലയിരുത്തി. ഡോ.എം.എം ബഷീര്‍ ചെയര്‍മാനും കെ.ജയകുമാര്‍, പഭാവര്‍മ എന്നിവര്‍ അംഗങ്ങളുമായ ജഡ്ജിംഗ് കമ്മിറ്റിയാണ് അവാര്‍ഡ് നിശ്ചയിച്ചത്.

യുവ സാഹിത്യ പ്രതിഭയ്ക്കുള്ള ഒ.എന്‍.വി പുരസ്‌കാരം അനൂജ അകത്തൂട്ടത്തിന്റെ അമ്മ ഉറങ്ങുന്നില്ല എന്ന കാവ്യകൃതി നേടി. 50,000 രൂപയും ശില്‍പ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഒ.എന്‍.വിയുടെ ജന്മദിനമായ മെയ് 27ന് തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

Top