Oomemn chandy-protest in secretariat

oommen chandy

തിരുവനന്തപുരം: വരുമാനം കൂട്ടാന്‍ ജനങ്ങളുടെ പോക്കറ്റടിക്കുന്ന പരിപാടി സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സര്‍ക്കാരിന്റെ നികുതി വര്‍ധനവിനെതിരേ സെക്രട്ടറിയേറ്റിന് മുന്നില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ ധനസ്ഥിതി മോശമാണെന്ന് കാണിക്കാന്‍ ധവളപത്രമിറക്കി ധനമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നികുതിയേതര വരുമാനം വര്‍ധിച്ചതിനെക്കുറിച്ച് ധനമന്ത്രി മിണ്ടുന്നില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ലോട്ടറി വഴിയായിരുന്നു ഇതില്‍ അധിക വരുമാനവും. സര്‍ക്കാരിന്റെ ചികിത്സ സഹായ പദ്ധതിയായ ‘കാരുണ്യ’ എന്ന പദ്ധതിയെക്കുറിച്ച് ധനമന്ത്രി മൗനംപാലിച്ചു. വരുമാനം വര്‍ധിപ്പിക്കാന്‍ ജനദ്രോഹ നടപടികളുമായി മുന്നോട്ടുപോയാല്‍ ശക്തമായ പ്രതിഷേധം സര്‍ക്കാര്‍ നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Top