തിരുവനന്തപുരം: അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ഷീല ദീക്ഷിത്തിന് ആദരാഞ്ജലികളര്‍പ്പിച്ച് ഉമ്മന്‍ചാണ്ടി. ഷീല ദീക്ഷിത് കോണ്‍ഗ്രസിനും രാജ്യത്തിനും നല്‍കിയ സംഭാവനകള്‍ വലുതാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ഗവര്‍ണറായുള്ള ഷീല ദീക്ഷിത്തിന്റെ പ്രവര്‍ത്തനം അഭിനന്ദനീയമായിരുന്നു എന്നും കേരളത്തിന്റെ വികസനത്തില്‍ അവര്‍ നിര്‍ണായക പങ്ക് വഹിച്ചുവെന്നും ഉമ്മന്‍ചാണ്ടി ഓര്‍മ്മിച്ചു.
കൊച്ചി മെട്രോയ്ക്ക് ഇ.ശ്രീധരന്റെയും ഡല്‍ഹി മെട്രോയുടേയും സഹായം ഉറപ്പാക്കിയത് ഷീല ദീക്ഷിതാണെന്നും കഴിഞ്ഞ കാലങ്ങളിലെ അവരുടെ സേവനങ്ങല്‍ എന്നും ഓര്‍മ്മിക്കപ്പെടുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് അന്തരിച്ച ഷീല ദീക്ഷിത് ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അവസാന കാലത്തും രാഷ്ട്രീയത്തില്‍ സജീവമായിരുന്ന ഷീല ദീക്ഷിത് കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസിനുവേണ്ടി പ്രവര്‍ത്തിച്ചിരുന്നു.