oomenchandy/comment

കണ്ണൂര്‍ : സിപിഐഎം പൊളിറ്റ് ബ്യൂറോ മെമ്പര്‍ മത്സരിക്കുന്ന ധര്‍മടത്തെ കള്ളവോട്ട് ജനാധിപത്യ കേരളത്തെ ഞെട്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പാര്‍ട്ടിയുടെ അറിയപ്പെടുന്ന പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരാണ് കള്ളവോട്ട് ചെയ്തതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

കള്ളവോട്ടിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സിപിഎമ്മിനു പതിവുപോലെ നിഷേധിക്കാന്‍ പോലുമാകാത്ത അവസ്ഥയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അക്രമത്തിലൂടെയും കള്ളവോട്ടിലൂടെയുമാണ് സിപിഐഎം പാര്‍ട്ടി ഗ്രാമങ്ങള്‍ നിലനിറുത്തിയിരിക്കുന്നതെന്ന് ഒരിക്കല്‍ക്കൂടി വ്യക്തമായിരിക്കുകയാണ്. വോട്ടര്‍മാരെയും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തുന്ന ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തിയാണ് സിപിഐഎം തെരഞ്ഞെടുപ്പില്‍ വിജയം നേടുന്നതെന്നും മുഖ്യമന്ത്രി
ആരോപിച്ചു.

Top