ഉദ്യോഗാര്‍ത്ഥികളോട് നീതി കാട്ടിയത് യുഡിഎഫ് സര്‍ക്കാര്‍; ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരാണ് ഉദ്യോഗാര്‍ത്ഥികളോട് എന്നും നീതി കാട്ടിയതെന്ന് ഉമ്മന്‍ ചാണ്ടി. പകരം റാങ്ക് ലിസ്റ്റ് വരാതെ ഒറ്റ ലിസ്റ്റും യുഡിഎഫ് റദ്ദാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിപരമായ ആക്ഷേപത്തിന് മറുപടി പറയുന്നില്ലെന്നും, തന്നെ എന്തു വേണമെങ്കിലും പറഞ്ഞോട്ടെയെന്നുമായിരുന്നു മുഖ്യമന്ത്രിയ്ക്ക് ഉമ്മന്‍ ചാണ്ടിയുടെ മറുപടി.

റാങ്ക് ലിസ്റ്റിലെ മുഴുവന്‍ പേര്‍ക്കും നിയമനം വേണമെന്നും കാലാവധി തീര്‍ന്ന ലിസ്റ്റ് പുനരുജ്ജീവിപ്പിക്കണമെന്നും പറഞ്ഞ് നടക്കുന്ന സമരത്തിന് മുമ്പില്‍ ഒരു മുന്‍ മുഖ്യമന്ത്രി തന്നെ വരുന്നത് ആശ്ചര്യം ഉണ്ടാക്കുന്നതാണ് എന്നാണ് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. കാലഹരണപ്പെട്ട ലിസ്റ്റ് പുനരുജജീവിപ്പിക്കാന്‍ ഏത് നിയമമാണ് നിലവിലുള്ളതെന്നും എന്നും മുഖ്യമന്ത്രി ചോദിച്ചിരുന്നു.

ഒന്നും അറിയാത്തവരല്ല ഉമ്മന്‍ചാണ്ടിയടക്കം പ്രതിപക്ഷ നേതാക്കളാരും, പക്ഷെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി മാത്രം സമരത്തെ ഇളക്കി വിടുന്നു. സിവില്‍ പൊലീസ് ഓഫീസര്‍ ലിസ്റ്റില്‍ സര്‍ക്കാര്‍ ഏതെങ്കിലും തരത്തില്‍ അലംഭാവം കാണിച്ചിട്ടുണ്ടോ? രാഷ്ട്രീയ നേട്ടത്തിന് ശ്രമിക്കുന്ന പ്രതിപക്ഷത്തിന്റേത് കുത്സിത പ്രവര്‍ത്തിയാണെന്നും മുഖ്യമന്ത്രി ഇന്നലെ ആരോപിച്ചു.

Top