തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി ഉമ്മന്‍ചാണ്ടി.
തനിക്കുമേല്‍ ആരോപിക്കപ്പെട്ട കുറ്റം ഒരുശതമാനമെങ്കിലും തെളിഞ്ഞാല്‍ പൊതുരംഗത്തുണ്ടാവില്ലെന്ന് ഉമ്മന്‍ചാണ്ടി വെല്ലുവിളിച്ചു.
അന്വേഷണത്തിന്റെ ടേംസ് ഓഫ് റഫറന്‍സിനെപ്പറ്റി മുഖ്യമന്ത്രി മിണ്ടുന്നില്ലെന്നും, ഒന്നേകാല്‍ വര്‍ഷം ഒന്നും ചെയ്യാതിരുന്ന സര്‍ക്കാര്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണെന്നും, ആരോപണങ്ങളെ നിയമപരമായി നേരിടുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.