oommen chandi on malappuram byelection

oommen chandy

കാഞ്ഞങ്ങാട്: കേരളത്തിലെ യുഡിഎഫിന്റെ കെട്ടുറപ്പിന് കുഞ്ഞാലിക്കുട്ടിയെന്ന നേതാവ് അത്യന്താപേഷിതമാണെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

കുഞ്ഞാലിക്കുട്ടിയെ യുഡിഎഫിന് ആവശ്യമുണ്ട്. കുഞ്ഞാലിക്കുട്ടിക്ക് മുസ്ലീം ലീഗ് ഏത് സ്ഥാനം നല്‍കിയാലും സന്തോഷമുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായ തോല്‍വിയുടെ ഉത്തരവാദിത്തം മുഴുവനും തനിക്കാണ്. പ്രതിപക്ഷ നേതൃസ്ഥാനം മാത്രമല്ല പാര്‍ട്ടിയുടെ സ്ഥാനമാനങ്ങളും അന്നു തന്നെ വേണ്ടെന്ന് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെപിസിസിപ്രസിഡന്റ് സ്ഥാനത്തെക്കുറിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ആശങ്കയൊന്നുമില്ല. ഹൈക്കമാന്‍ഡാണ് ഇക്കാര്യത്തില്‍ നടപടിയെടുക്കേണ്ടത്. അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്തുകയാണ് ഹൈക്കമാന്‍ഡ്. അതിനാല്‍ ഇതു സംബന്ധിച്ച് കേരളത്തിലും ഒരു തരത്തിലുമുള്ള ചര്‍ച്ചയും നടന്നിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

Top