കോട്ടയം: എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി തന്നെ നിയമിച്ചതിനെ പൂര്‍ണമായി അംഗീകരിക്കുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്രധാനദൗത്യം ഏല്‍പ്പിച്ചതിന് രാഹുലിനോട് നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു.
വെല്ലുവിളി നിറഞ്ഞ ഉത്തരവാദിത്വമാണ് തന്നെ ഏല്‍പ്പിച്ചിരിക്കുന്നത്. ഏല്‍പ്പിച്ച ഉത്തരവാദിത്വത്തോട് നൂറു ശതമാനം നീതി പുലര്‍ത്തുമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ദേശീയ നേതൃത്വത്തിലേക്ക് മാറിയാലും കേരളത്തില്‍ പ്രവര്‍ത്തനം തുടരും. എ.ഐ.സി.സി സെക്രട്ടറി ആകുന്നു എന്നതിനര്‍ഥം പൂര്‍ണമായി കേരളത്തില്‍ നിന്ന് മാറിപ്പോകുന്നുവെന്നല്ല എന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.