തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്കെതിരെ ഉയര്‍ന്ന ലജ്ജാവഹമായ ആരോപണങ്ങള്‍ സത്യമാകരുതേയെന്നാണ് താന്‍ ആഗ്രഹിയ്ക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്. ഇന്ത്യയിലൊരു മുഖ്യമന്ത്രിയ്ക്കും ഇത്തരം നാണം കെട്ട ആരോപണം നേരിടേണ്ടി വന്നിട്ടില്ലെന്നും വി.എസ് വ്യക്തമാക്കി.
ഗുരുതരമായ കോഴ ആരോപണവും ലൈംഗികാരോപണവുമാണ് കേരളത്തിന്റെ മുഖ്യമന്ത്രിയ്ക്കെതിരെ ഉയര്‍ന്നു വന്നിട്ടുള്ളത്. രഹസ്യ ചര്‍ച്ച നടത്താന്‍ ബിജു രാധാകൃഷ്ണന് മുഖ്യമന്ത്രിയുടെ മച്ചമ്പിയാണോയെന്നും വി.എസ് ചോദിച്ചു.
ബൈബിള്‍ വചനങ്ങളടക്കം ഉദ്ധരിച്ചാണ് മുഖ്യമന്ത്രിയ്ക്കെതിരെ വി.എസ് ആക്രമണമഴിച്ചു വിട്ടത്. കേരളമെന്ന് കേട്ടാല്‍ ഇപ്പോള്‍ ഞരമ്പിലിപ്പോള് ചോര തിളയ്ക്കുകയല്ല, മരവിയ്ക്കുകയാണെന്നും വി.എസ് അഭിപ്രായപ്പെട്ടു. കേരളത്തിന്റെ മാനം പാതളത്തിലേയ്ക്ക് എത്തിയിരിയ്ക്കുകയാണെന്നും വി.എസ് പറഞ്ഞു.