സരിത എസ് നായരുടെ കത്ത് തിരുത്തിയത് ഗണേഷ് കുമാര്‍ ആണന്ന് ഉമ്മന്‍ ചാണ്ടിയുടെ മൊഴി

കൊല്ലം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതി സരിതാ നായരുടെ കത്തിന്റെ പേജ് കൂട്ടിച്ചേര്‍ക്കപ്പെട്ടതിന് പിന്നില്‍ കേരള കോണ്‍ഗ്രസ് (ബി) എം.എല്‍.എ കെ.ബി. ഗണേശ് കുമാറാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഗണേഷിനെ മന്ത്രിയാക്കാതിരുന്നതിനുള്ള വൈരാഗ്യമാണ് ഇതിനു പിന്നിലെന്നും ഉമ്മന്‍ ചാണ്ടി മൊഴി നല്‍കി.

കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഉമ്മന്‍ ചാണ്ടി മൊഴി നല്‍കിയത്.

സരിത ജയിലില്‍ ആയിരുന്നപ്പോള്‍ എഴുതിയ കത്തിനൊപ്പം ഉമ്മന്‍ ചാണ്ടിയെ കുടുക്കാന്‍ 4 പേജ് കൂടി എഴുതിച്ചേര്‍ത്തുവെന്നാണ് കേസ്.

കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തിയ കത്തിന്റെ അടിസ്ഥാനത്തിലാണ് സോളാര്‍ കമ്മീഷന്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ തെറ്റായ പരാമര്‍ശങ്ങളും കണ്ടെത്തലുകളും നടത്തിയതെന്നാരോപിച്ച് സുധീര്‍ ജേക്കബാണ് കോടതിയെ സമീപിച്ചത്.

Top