തിരുവനന്തപുരം: കോടതിക്കെതിരായ എം എം ഹസന്റെ പ്രസ്താവനയ്‌ക്കെതിരെ സിപിഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. ഉമ്മന്‍ ചാണ്ടി അനുയായികളെ ഉപയോഗിച്ച് കോടതിയെ ആക്രമിക്കുകയാണെന്ന് പിണറായി പറഞ്ഞു.
ബാര്‍ കോഴക്കേസില്‍ സത്യം പുറത്ത് വരുന്നത് തടയാനാണ് ഉമ്മന്‍ ചാണ്ടിയുടെ ശ്രമം. പാമോലിന്‍ കേസിലും മുഖ്യമന്ത്രി നടത്തിയത് ഇതേ തന്ത്രമാണ്. നിയമവ്യവസ്ഥയെ ആക്രമിച്ച് കുറ്റവാളികളെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും പിണറായി പറഞ്ഞു.
ബാര്‍ കോഴ കേസില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പ്രസ്താവനകള്‍ നടത്തരുതെന്ന ഹൈക്കോടതിയുടെ നിര്‍ദ്ദേശം അഭിപ്രായ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റമാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് എം.എം.ഹസന്‍ പറഞ്ഞിരുന്നു.