Oommen chandy facebook post-say thanks to kerala voters

തിരുവനന്തപൂരം: തെരഞ്ഞെടുപ്പില്‍ സമ്മതിദാന അവകാശം വിനിയോഗിച്ച മലയാളികള്‍ക്ക് നന്ദിയറിയിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

74.12 ശതമാനം പേര്‍ വോട്ട് ചെയ്തു. കേരളത്തിലെ ജനങ്ങള്‍ അത്യാവേശപൂര്‍വ്വം തെരഞ്ഞെടുപ്പ് പ്രക്രീയയില്‍ പങ്കെടുത്തുവെന്ന് ഉമ്മന്‍ചാണ്ടി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

തുടര്‍ഭരണത്തിനുള്ള ജനങ്ങളുടെ അഭിലാഷമാണ് ഉയര്‍ന്ന പോളിംഗ് ശതമാനം പ്രതിഫലിപ്പിക്കുന്നതെന്നാണ് തന്റ വിശ്വാസമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

രണ്ടു മാസത്തോളം നീണ്ട തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലുടനീളം യുഡിഎഫിനോട് അനുഭാവപൂര്‍ണമായ സമീപനം കൈക്കൊള്ളുകയും സമ്മതിദാന അവകാശം വിനിയോഗിക്കാന്‍ പോളിങ്ങ് ബൂത്തിലേക്കെത്തുകയും ചെയ്ത എല്ലാ മലയാളികള്‍ക്കും നന്ദിയറിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

(മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം….)

തെരഞ്ഞെടുപ്പില്‍ കേരളത്തിലെ 74.12 ശതമാനം വോട്ടര്‍മാര്‍ അവരുടെ സമ്മതിദാന അവകാശം വിനിയോഗിച്ചതായി അറിയാന്‍ കഴിഞ്ഞു. കേരളത്തിലെ ജനങ്ങള്‍ അത്യാവേശപൂര്‍വം തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുത്തു.

തുടര്‍ ഭരണത്തിനുള്ള ജനങ്ങളുടെ അഭിലാഷമാണ് ഈ ഉയര്‍ന്ന പോളിങ് ശതമാനം പ്രതിഫലിപ്പിക്കുന്നത് എന്നാണ് എന്റെ വിശ്വാസം.

രണ്ടുമാസത്തോളം നീണ്ട തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലുടനീളം യു.ഡി.എഫിനോട് അനുഭാവപൂര്‍ണമായ സമീപനം കൈക്കൊള്ളുകയും സമ്മതിദാന അവകാശം വിനിയോഗിക്കാന്‍ പോളിങ്ങ് ബൂത്തിലേക്കെത്തുകയും ചെയ്ത എല്ലാ മലയാളികള്‍ക്കും ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു

Top