തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന് ധാര്‍മ്മികമായി തുടരാനുള്ള അവകാശമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തെരഞ്ഞെടുപ്പിലെ പരാജയം സമ്മതിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകുന്നില്ല. പാര്‍ട്ടിയില്‍ മാണി ഒറ്റപ്പെട്ടിരിക്കുകയാണെന്നും കോടിയേരി പറഞ്ഞു.
മുഖ്യമന്ത്രിയുടെ നിലപാട് പരിഹാസ്യമാണ്. ബാര്‍ കോഴക്കേസിലെ തുടരന്വേഷണം ശരിയായ ദിശയില്‍ നടക്കുമോയെന്ന് ആശങ്കയുണ്ട്.അന്വേഷണം കോടതിയുടെ മേല്‍ നോട്ടത്തില്‍ നടക്കണം. സര്‍ക്കാര്‍ തുടര്‍ന്നാല്‍ കേസില്‍ വിജിലന്‍സ് അന്വേഷണം നിഷ്പക്ഷമാകില്ലെന്നും കോടിയേരി പറഞ്ഞു.