മലപ്പുറം: തനിക്കെതിരെ ഉയര്‍ന്നു വന്നിരിക്കുന്ന ആരോപണം ശരിയെന്ന് തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
ആരോപണങ്ങള്‍ കൊണ്ട് ആക്ഷേപിച്ച് തന്നെ പുറത്താക്കാനാകില്ല. തീരുമാനിക്കേണ്ടത് ജനകീയ കോടതിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സോളര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രി ആര്യാടന്‍ മുഹമ്മദിനും എതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു.
കൈക്കൂലി വാങ്ങിയെന്ന സരിതയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഒരു പൊതുപ്രവര്‍ത്തകന്‍ നല്‍കിയ പരാതി പരിഗണിക്കവെയാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.