ന്യൂഡല്‍ഹി: സംസ്ഥാനത്ത് കോണ്‍ഗ്രസില്‍ നേതൃമാറ്റം നടപ്പാക്കിയ രീതിയില്‍ പ്രശ്‌നമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. നേതൃമാറ്റം നല്ല രീതിയില്‍ നടപ്പാക്കാമായിരുന്നു. ഹൈക്കമാന്‍ഡ് എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കും. രാഹുലുമായുള്ള കൂടിക്കാഴ്ചയില്‍ പൂര്‍ണ്ണ തൃപ്തിയുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
പാര്‍ട്ടിയില്‍ സമ്പൂര്‍ണ്ണ അഴിച്ചു പണിയുണ്ടാകുമോയെന്ന ചോദ്യത്തിന് അക്കാര്യത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ മറുപടി.