തിരുവനന്തപുരം: കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നത് ശരിയല്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതില്‍ പ്രസക്തിയില്ല. ഉന്നതമായ ജനാധിപത്യ ബോധമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് ശക്തമാണ്. താല്‍ക്കാലികമായ തിരിച്ചടികളില്‍ നിന്ന് തിരിച്ചുവരാന്‍ പാര്‍ട്ടിക്ക് കരുത്തുണ്ട്. ഇത്തരം വിമര്‍ശനങ്ങള്‍ക്ക് പ്രസക്തിയില്ല. രാഹുല്‍ ഗാന്ധി പാര്‍ട്ടിയുടെ ദേശീയ നേതൃത്വം ഏറ്റെടുക്കണമെന്നതാണ് ഇപ്പോള്‍ ഉയരുന്ന ആവശ്യമെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.
രാഹുല്‍ ഗാന്ധി മാറിനില്‍ക്കണമെന്നുള്ള യൂത്ത്‌കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സിആര്‍ മഹേഷിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.