ജനകീയ സമരങ്ങളെ അടിച്ചമര്‍ത്തി ഒരു സര്‍ക്കാരിനും മുന്നോട്ടു പോകാനാവില്ല ; ഉമ്മന്‍ ചാണ്ടി

oommen chandy

കൊച്ചി: പുതുവൈപ്പിലെ ഐഒസി നിര്‍ദിഷ്ട പാചകവാതക സംഭരണ കേന്ദ്രത്തിനെതിരേ സമരം ചെയ്തവര്‍ക്കു നേരെ രണ്ടു തവണയും പൊലീസ് നടത്തിയത് മൃഗീയമായ ലാത്തിച്ചാര്‍ജാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

ജനങ്ങളുടെ ജീവന് ഭീഷണി ഉയര്‍ത്തുമെന്ന കരുതപ്പെടുന്ന പദ്ധതിക്കെതിരേ സമരം ചെയ്യുന്നതിനെ കുറ്റം പറയാനാവില്ല. പ്രശ്‌നങ്ങള്‍ക്കു ചര്‍ച്ചയിലൂടെ പരിഹാരം കണ്ടെത്താനാണു ശ്രമിക്കേണ്ടത്.

ജനകീയ സമരങ്ങളെ അടിച്ചമര്‍ത്തി ഒരു സര്‍ക്കാരിനും മുന്നോട്ടു പോകാനാവില്ല. സര്‍ക്കാരിന്റെ ലക്ഷ്യം മാത്രമല്ല, മാര്‍ഗവും നീതിപൂര്‍വകമായിരിക്കണമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

Top